മാര്‍പാപ്പയുടെ വിയോഗത്തില്‍ ഇന്ത്യയില്‍ 3 ദിവസത്തെ ഔദ്യോഗിക ദു:ഖാചരണം പ്രഖ്യാപിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. ഇന്നും നാളെയും സംസ്‌കാരം നടക്കുന്ന ദിവസവുമാണ് . ദേശീയ പതാക പകുതി താഴ്ത്തിക്കെട്ടും. മൂന്ന് ദിവസവും ഔദ്യോഗിക പരിപാടികള്‍ ഉണ്ടാകില്ല. അതേസമയം മാര്‍പാപ്പയുടെ വിയോഗത്തില്‍ പോപ്പിന്റെ ജന്മനാടായ അര്‍ജന്റീനയിലും ഒരാഴ്ചത്തെ ദു:ഖാചരണം പ്രഖ്യാപിച്ചു. ബ്രസീലിലും 7 ദിവസത്തെ ദു:ഖാചരണം നടത്തും. സ്‌പെയിനില്‍ മൂന്ന് ദിവസത്തെ ദു:ഖാചരണം. ഫ്രാന്‍സിലെ പ്രശസ്തമായ ഈഫല്‍ ടവറിന്റെ ലൈറ്റുകള്‍ കെടുത്തി. സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അറിയിച്ചു. ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്ക് നിത്യശാന്തി നേരുന്നുവെന്നും ദൈവം അദ്ദേഹത്തെയും അദ്ദേഹത്തെ സ്‌നേഹിച്ച എല്ലാവരെയും അനുഗ്രഹിക്കട്ടെയെന്നും ട്രംപ് നേരത്തെ അനുശോചന സന്ദേശത്തില്‍ പറഞ്ഞിരുന്നു.