ബിജെപി സംസ്ഥാന ഉപാധ്യക്ഷ ശോഭ സുരേന്ദ്രന്റെ വീടിന് സമീപം അജ്ഞാതര്‍ സ്‌ഫോടക വസ്തു എറിഞ്ഞ സംഭവത്തില്‍ അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിക്കുമെന്ന് തൃശൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ ആര്‍ ഇളങ്കോ പറഞ്ഞു. സ്‌ഫോടനമുണ്ടായ സ്ഥലത്ത് ഫൊറന്‍സിക് പരിശോധന നടത്തിയ ശേഷം നടപടിയുണ്ടാകുമെന്നും കമ്മീഷണര്‍ പറഞ്ഞു. സ്‌ഫോടനമുണ്ടായ സ്ഥലം പ്രധാനമാണെന്നും പൊട്ടിത്തെറിച്ച വസ്തുവിനെ കുറിച്ച് ധാരണയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.