ജമ്മു കാശ്മീരില്‍ അതിര്‍ത്തിയില്‍ വീണ്ടും പാക് പ്രകോപനം. നിയന്ത്രണ രേഖയില്‍ പലയിടത്തും ഇന്ത്യന്‍ പോസ്റ്റുകള്‍ക്ക് നേരെ പാക് സൈന്യം വെടിയുതിര്‍ത്തു. ശക്തമായ തിരിച്ചടി നല്‍കിയതായി ഇന്ത്യന്‍ സൈന്യം പറഞ്ഞു. പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ കഴിഞ്ഞ ദിവസവും പാകിസ്ഥാന്‍ നിയന്ത്രണ രേഖയില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് വെടിവെയ്പ്പ് നടത്തിയിരുന്നു.