സിന്ധു നദീ ജല കരാര്‍ റദ്ദാക്കിയതില്‍ ഇന്ത്യയ്ക്ക് ഭീഷണിയുമായി മുന്‍ പാകിസ്ഥാന്‍ വിദേശ കാര്യ മന്ത്രിയും പാകിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടി അധ്യക്ഷനുമായ ബിലാവല്‍ ഭൂട്ടോ സര്‍ദാരി. പാകിസ്ഥാനിലെ പൊതുസമ്മേളന റാലിയില്‍ വച്ചാണ് ബിലാവലിന്റെ ഭീഷണി. സിന്ധു നദീ നമ്മുടേതാണ്. അത് നമ്മുടേത് തന്നെയായിരിക്കും. ഒന്നുകില്‍ നദിയിലെ വെള്ളം ഒഴുകും, ഇല്ലെങ്കില്‍ ആ വെള്ളം തടഞ്ഞവരുടെ രക്തം ഒഴുക്കുമെന്നായിരുന്നു ഭൂട്ടോയുടെ വാക്കുകള്‍. പഹല്‍ഗാമിലെ ആക്രമണത്തിന് പിന്നാലെ നയതന്ത്ര നടപടിയുടെ ഭാഗമായി ഇന്ത്യ പാകിസ്ഥാനുമായുള്ള സിന്ധു നദീജല കരാര്‍ റദ്ദാക്കിയിരുന്നു. കരാര്‍ റദ്ദാക്കിയതിന് പിന്നാലെ പാകിസ്ഥാനില്‍ നിന്നുണ്ടായ പ്രതികരണങ്ങള്‍ ഇന്ത്യ പാക് സംഘര്‍ഷം കൂടുതല്‍ സങ്കീര്‍ണമാക്കുകയാണുണ്ടായത്.