നടിയുടെ പരാതിയിൽ ഷൈൻ ടോം ചാക്കോ താര സംഘടന അമ്മക്കുമുന്നിൽ ഹാജരാകാൻ സാധ്യത. വിവിധ സംഘടനകൾ നടപടി കടുപ്പിക്കുമെന്ന് നേരത്തെ പറഞ്ഞിരുന്നതിനാൽ സാധ്യത തള്ളിക്കളയാനാവില്ലെന്ന് പ്രാഥമിക നിഗമനം. സ്വകാര്യ ഹോട്ടലിൽ നടന്ന ഡാൻസഫ് പരിശോധനക്കിടെ ഷൈൻ ടോം ചാക്കോ ഓടിപ്പോയതിൽ വിശദീകരണം തേടുമെന്ന് പൊലീസും വ്യക്തമാക്കിയിരുന്നു.