മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന കെകെ രാഗേഷിനെ സിപിഐഎം കണ്ണൂര്‍ ജില്ല സെക്രട്ടറിയായി നിയോഗിച്ചതിനെ അഭിനന്ദിച്ചതിന്റെ പേരില്‍ ഉയരുന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി ദിവ്യ എസ് അയ്യര്‍ ഐഎഎസ്. സമൂഹമാധ്യമമായ ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെയാണ് ദിവ്യയുടെ പ്രതികരണം. മഴ കഴിഞ്ഞ് മരം പെയ്യുന്നതുപോലെ മഴത്തുള്ളികള്‍ ചിലമ്പുന്നത് കേള്‍ക്കുന്നു. തനിക്ക് ബോധ്യമുള്ളപ്പോള്‍ സ്‌നേഹാദരവ് അര്‍പ്പിക്കുന്നത് പതിവെന്നും ദിവ്യ ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ പറഞ്ഞു. അത് പതയല്ല ജീവിത പാതയാണെന്നും ദിവ്യ ഇന്‍സ്റ്റഗ്രാമം കുറിപ്പില്‍ പറഞ്ഞു.