ലഹരി പരിശോധനക്കിടെ ഡാന്‍സാഫ് സംഘത്തെ വെട്ടിച്ച് കടന്നുകളഞ്ഞ നടന്‍ ഷൈന്‍ ടോം ചാക്കോക്ക് പൊലീസ് നോട്ടീസ് നല്‍കും. പരിശോധനയ്ക്കിടെ ഓടിപ്പോയതിൽ വിശദീകരണം തേടും..ഷൈൻ ടോം ചാക്കോയെ നിലവിൽ അറസ്റ്റ് ചെയ്യില്ലെന്ന് പൊലീസ്. കാണാതായെന്ന് പറയുന്ന ഷൈൻ ടോം കേരളം വിട്ടെന്നും പൊലീസ് വ്യക്തമാക്കി. ആലപ്പുഴ കേസിൽ അറസ്റ്റിലാകുമോ എന്ന പേടിയിലാണ് ഷൈൻ ഓടിയതെന്നും പ്രാഥമിക നിഗമനം.