മുംബൈ: ഇഡിക്കെതിരെ പ്രതിഷേധം സംഘടിപ്പിച്ചതിന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തലയെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു. മുംബൈയിൽ പ്രതിഷേധ പ്രകടനം നടത്തിയതിനെ തുടർന്നാണ് രമേശ് ചെന്നിത്തലയെ അറസ്റ്റ് ചെയ്തത്.പിസിസി ആസ്ഥാനമായ തിലക് ഭവനിൽ നിന്ന് പുറത്തിറങ്ങിയപ്പോഴാണ് അറസ്റ്റുണ്ടായത്. ഇഡിക്കെതിരെ പ്രതിഷേധിക്കുന്നതിനിടെ ചെന്നിത്തലയെ ദാദർ സ്റ്റേഷനിലേക്ക് മാറ്റിയിരുന്നു.
മഹാരാഷ്ട്രയിലെ കോൺഗ്രസ് പ്രസിഡന്റ് അടക്കമുള്ള സംസ്ഥാന നേതാക്കളെയും അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് ഇവരെ വിട്ടയക്കുകയും ചെയ്തു.ബിജെപി സർക്കാർ ഇഡി,സിബിഐ തുടങ്ങിയ അന്വേഷണ ഏജൻസികളെ വെച്ചു നടത്തുന്ന രാഷ്ട്രീയ വേട്ടയാടലിനെതിരെ പ്രതിഷേധിക്കുമെന്ന് കോൺഗ്രസ് പ്രഖ്യാപിച്ചിരുന്നു. ഇത്തരം ഉമ്മാക്കികൾ കൊണ്ട് കോൺഗ്രസിനെ തകർക്കാമെന്നും തോൽപ്പിക്കാമെന്നും കരുതുന്നുണ്ടെങ്കിൽ അത് വെറും വ്യാമോഹം മാത്രമാണ്, എന്ന് രമേശ് ചെന്നിത്തല ഫേസ്ബുക്കിൽ കുറിച്ചിരുന്നു.