സംഘര്‍ഷ ബാധിത പ്രദേശമായ മുര്‍ഷിദാബാദ് സന്ദര്‍ശിക്കാന്‍ പശ്ചിമബംഗാള്‍ ഗവര്‍ണര്‍ സി.വി ആനന്ദബോസ്. മുര്‍ഷിദാബാദിലെ സ്ഥിതിഗതികള്‍ സ്വതന്ത്രമായി വിലയിരുത്താന്‍ താന്‍ ആഗ്രഹിക്കുന്നുവെന്നും എന്ത് വില കൊടുത്തും സമാധാനം പുനസ്ഥാപിക്കുമെന്നും അദ്ദേഹം പറഞ്ഞു. മുര്‍ഷിദാബാദില്‍ ബിഎസ്ഫിന്റെ ബേസ് ക്യാമ്പ് സ്ഥാപിക്കുന്നത് ആലോചിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എന്നാല്‍ ഗവര്‍ണറുടെ മുര്‍ഷിദാബാദ് സന്ദര്‍ശനം ഒഴിവാക്കണമെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി ആവശ്യപ്പെട്ടു. മുര്‍ഷിദാവാദിലെ സ്ഥിതിഗതികള്‍ സാധാരണ നിലയിലേക്ക് മടക്കിക്കൊണ്ടുവരാന്‍ ശ്രമിക്കുകയാണെന്നും പ്രദേശവാസികളല്ലാത്തവര്‍ ഇപ്പോള്‍ അവിടേക്ക് പോകുന്നത് ഒഴിവാക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നുവെന്നും മമത പറഞ്ഞു.