പോര്‍ട്ട് ലൂയിസ്: മൗറീഷ്യസിന്റെ പരമോന്നത പുരസ്‌കാരം ഏറ്റുവാങ്ങി പ്രധാന മന്ത്രി നരേന്ദ്ര മോദി. മൗറീഷ്യസ് പ്രധാനമന്ത്രി നവീന്‍ രാംഗൂലം ആണ് പരമോന്നത ബഹുമതിയായ 'ദി ഗ്രാന്‍ കമാന്‍ഡര്‍ ഓഫ് ദി ഓര്‍ഡര്‍ ഓഫ് ദി സ്റ്റാര്‍ ആന്‍ഡ് കീ ഓഫ് ദി ഇന്ത്യന്‍ ഓഷ്യന്‍' പുരസ്‌കാരം സമ്മാനിച്ചത്.മൗറീഷ്യസിന്റെ പരമോന്നത പുരസ്‌കാരം ലഭിക്കുന്ന ആദ്യത്തെ ഇന്ത്യക്കാരനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യയും മൗറീഷ്യസും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനായി മോദി നല്‍കിയ സംഭാവനകള്‍ പരിഗണിച്ചാണ് പുരസ്‌കാരം.
ഇതോടെ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ലഭിക്കുന്ന അന്താരാഷ്ട്ര പുരസ്‌കാരങ്ങളുടെ എണ്ണം 21 ആയി. മൗറീഷ്യസിന്റെ പരമോന്നത പുരസ്‌കാരം ലഭിക്കുന്ന അഞ്ചാമത്തെ വിദേശിയാണ് നരേന്ദ്രമോദി.2015 ലാണ് മോദി അവസാനമായി മൗറീഷ്യസ് സന്ദര്‍ശിച്ചത്. മുന്‍ ബ്രിട്ടീഷ്, ഫ്രഞ്ച് കോളനിയായ മൗറീഷ്യസിന്റെ ഏറ്റവും വലിയ വ്യാപാര പങ്കാളികളില്‍ ഒന്നാണ് ഇന്ത്യ. 12 ലക്ഷത്തോളം വരുന്ന ദ്വീപ് രാഷ്ട്രത്തിലെ ജനസംഖ്യയുടെ 70 ശതമാനവും ഇന്ത്യന്‍ വംശജരാണ്.