Share this Article
Union Budget
പള്ളിയിൽ നിന്ന് മടങ്ങുന്നതിനിടെ സൈക്കിളിൽ വാഹനമിടിച്ചു; ബഹ്റൈനിൽ മലയാളി വിദ്യാർഥി മരിച്ചു
വെബ് ടീം
3 hours 13 Minutes Ago
1 min read
saeed

മനാമ: ഹിദ്ദിൽ കാർ ഇടിച്ച് സൈക്കിൾ യാത്രികനായ മലയാളി വിദ്യാർഥി മരിച്ചു. സഹയാത്രികന് ഗുരുതരമായി പരിക്കേറ്റു.ഇന്ത്യൻ സ്കൂൾ ഒമ്പതാം ക്ലാസ് വിദ്യാർഥിയും കൊല്ലം മുഖത്തല സ്വദേശി നൗഷാദ് സൈനുൽ ആബിദീൻ-സജ്‌ന ദമ്പതികളുടെ മകനുമായ മുഹമ്മദ്‌ സഊദ് (14) ആണ് മരിച്ചത്.

പരിക്കേറ്റ സഹായാത്രികൻ തൃശൂർ സ്വദേശി മുഹമ്മദ്‌ ഇഹ്സാൻ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.കഴിഞ്ഞ ദിവസം രാത്രി പള്ളിയിൽനിന്ന് സൈക്കിളിൽ മടങ്ങുന്നതിനിടെയാണ് അപകടം. റോഡ് ക്രോസ്സ് ചെയ്യുന്നതിനിടെ കാർ ഇടിക്കുകയായിരുന്നു. ആറു വയസ്സുകാരി സഫയാണ് സഊദിന്റെ സഹോദരി. കിങ് ഹമദ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിൽ കൊണ്ടുപോകാനുള്ള നടപടികൾ ബഹ്‌റൈൻ കെ.എം.സി.സിയുടെ നേതൃത്വത്തിൽ നടന്നുവരുന്നു.



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories