Share this Article
Union Budget
ഇന്ത്യയില്‍ ഇതാദ്യമായി ട്രെയിനില്‍ എടിഎം; യാത്രയ്ക്കിടെ പണം പിൻവലിക്കാം, നടപ്പാക്കിയത് ഈ ട്രെയിനിൽ
വെബ് ടീം
posted on 16-04-2025
1 min read
TRAIN ATM

മുംബൈ: തീവണ്ടി യാത്രയ്ക്കിടെ പലപ്പോഴും പാൻട്രികാർ ജീ​വ​ന​ക്കാ​ര​ന്‍ ഭക്ഷണവുമായി വരുമ്പോൾ കൈവശം പണം  ഇല്ലാതെ വിഷമിക്കുന്നവർ ഉണ്ടാകും. എന്നാൽ വിശപ്പും ദാഹവും സഹിക്കാതെ അവർക്കിനി യാത്രക്കിടെ തീവണ്ടിയിൽ നിന്ന് തന്നെ  പണം പിൻവലിക്കാം. ഇന്ത്യയില്‍ ഇതാദ്യമായി ട്രെയിനില്‍ എടിഎം സ്ഥാപിച്ചു.

മുംബൈ-മന്‍മദ് പഞ്ചവതി എക്‌സ്പ്രസ് ട്രെയിനിലാണ് എടിഎം സ്ഥാപിച്ചത്. ട്രെയിനിലെ എസി കോച്ചിലാണ് എടിഎം സ്ഥാപിച്ചിരിക്കുന്നത്. ഇന്ത്യന്‍ റെയില്‍വേയ്‌സ് ഇന്നൊവേറ്റീവ് ആന്‍ഡ് നോണ്‍ ഫെയര്‍ റവന്യു ഐഡിയാസ് സ്‌കീം (ഐഎന്‍എഫ്ആര്‍ഐഎസ്) പദ്ധതിയുടെ ഭാഗമായി ഇന്ത്യന്‍ റെയില്‍വേയുടെ ബുസാവല്‍ ഡിവിഷനും ബാങ്ക് ഓഫ് മഹാരാഷ്ട്രയും സംയുക്തമായിട്ടാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്.എടിഎമ്മുമായി ട്രെയിന്‍ അതിന്റെ ട്രയല്‍ റണ്‍ വിജയകരമായി പൂര്‍ത്തിയാക്കിയതായി റെയില്‍വേ അധികൃതര്‍ പ്രതികരിച്ചു.

ചിലയിടങ്ങളില്‍ മോശം സിഗ്നലുകള്‍ മൂലം നെറ്റ്‌വര്‍ക്ക് തകരാറുകള്‍ നേരിടേണ്ടി വന്നതൊഴിച്ചാല്‍ മറ്റ് പ്രശ്‌നങ്ങളൊന്നുമുണ്ടായിട്ടില്ലെന്നും റെയില്‍വേ അധികൃതര്‍ കൂട്ടിച്ചേര്‍ത്തു. ട്രെയിനില്‍ യാത്ര ചെയ്യുമ്പോള്‍ തന്നെ യാത്രക്കാര്‍ക്ക് പണം പിന്‍വലിക്കാവുന്ന തരത്തിലാണ് എടിഎം ക്രമീകരിച്ചിട്ടുള്ളത്.



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories