Share this Article
Union Budget
CPIM സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന് ചേരും
വെബ് ടീം
11 hours 8 Minutes Ago
1 min read
cpim-state-secretariat-meeting-to-be-held-today

സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന് ചേരും.നിലമ്പൂർ ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഒരുക്കങ്ങൾ ചർച്ചയാകും. സ്ഥാനാർഥിയെ സംബന്ധിച്ചും പ്രാഥമിക ചർച്ചകൾ നടക്കും. യുഡിഎഫിന്റെ സ്ഥാനാർഥി ആരെന്നറിഞ്ഞ ശേഷം മാത്രമേ സിപിഐഎം സ്ഥാനാർഥിയെ പ്രഖ്യാപിക്കാൻ സാധ്യതയുള്ളൂ. മുഖ്യമന്ത്രിയുടെ പുതിയ പ്രൈവറ്റ് സെക്രട്ടറിയാര് എന്ന ചർച്ചകളും യോഗത്തിൽ ഉണ്ടാകാൻ സാധ്യതയുണ്ട്. കഴിഞ്ഞ ദിവസമായിരുന്നു കെ കെ രാഗേഷിനെ സിപിഐഎം കണ്ണൂർ ജില്ലാ സെക്രട്ടറിയായി പ്രഖ്യാപിച്ചത്. സിപിഐഎം പാ‍ർട്ടി കോൺഗ്രസിന് ശേഷം ചേരുന്ന ആദ്യ യോഗമാണിത്.കെ കെ രാഗേഷ് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയായ സാഹചര്യത്തിൽ മുഖ്യമന്ത്രിയുടെ പുതിയ പ്രൈവറ്റ് സെക്രട്ടറിയാര് എന്ന ചർച്ചകളും യോഗത്തിൽ ഉണ്ടാകാൻ സാധ്യതയുണ്ട്. പ്രൈവറ്റ് സെക്രട്ടറി സ്ഥാനത്തേക്ക് രാഷ്ട്രീയ നിയമനം വേണോ, ഉദ്യോഗസ്ഥ തല നിയമനം വേണോ എന്ന കാര്യത്തിൽ മുഖ്യമന്ത്രിയായിരിക്കും തീരുമാനം എടുക്കുക. മുഖ്യമന്ത്രിയുടെ അഭിപ്രായം പാർട്ടി അംഗീകരിക്കാനാണ് സാധ്യത.സിപിഎം പാ‍ർട്ടി കോൺഗ്രസിന് ശേഷം ചേരുന്ന ആദ്യ യോഗമാണിത്. സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ, മുഖ്യമന്ത്രി പിണറായി വിജയൻ, ഇപി ജയരാജൻ, കെകെ ശൈലജ, എം സ്വരാജ്, മുഹമ്മദ് റിയാസ്, ടിപി രാമകൃഷ്ണൻ, വിഎൻ വാസവൻ, പുത്തലത്ത് ദിനേശൻ, സിഎൻ മോഹനൻ, എംവി ജയരാജൻ, സജി ചെറിയാൻ, കെകെ ജയചന്ദ്രൻ, പി രാജീവ്, ടിഎം തോമസ് ഐസക്, കെഎൻ ബാലഗോപാൽ, പികെ ബിജു എന്നിവരാണ് സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗങ്ങൾ.


ALSO WATCH


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories