കോൺഗ്രസ് പുനഃസംഘടന സംസ്ഥാനത്ത് വൈകുന്ന സാഹചര്യത്തിൽ ഹൈപ്പവർ കമ്മിറ്റിക്ക് രൂപം നൽകാൻ ഹൈക്കമാൻഡ് നീക്കം തുടങ്ങി. മുൻ കെപിസിസി പ്രസിഡണ്ട്മാരെയും എഐസിസി സെക്രട്ടറിയെയും ഉൾപ്പെടുത്തി ഹൈപവർ കമ്മിറ്റിക്ക് രൂപം നൽകാനാണ് കോൺഗ്രസ് നീക്കം.
നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് തദ്ദേശഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് എന്നിവ അടുത്തുവരുന്ന സാഹചര്യത്തിലാണ് ധൃതിപിടിച്ചുള്ള അഴിച്ചുപണി വേണ്ട എന്ന് കോൺഗ്രസ് നേതൃത്വത്തിന്റെ തീരുമാനം. നിലമ്പൂർ സീറ്റ് കൈപ്പിടിയിൽ ഒതുക്കുന്നതിനൊപ്പം തദ്ദേശഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൽ മേൽ കൈയിൽ നേടണം ഇതിന് നേതൃത്വം നൽകണമെങ്കിൽ മുതിർന്ന നേതാക്കൾ വേണമെന്ന് തന്നെയാണ് ഹൈക്കമാന്റിന്റെ തീരുമാനം.
കോൺഗ്രസ് രാഷ്ട്രീയകാര്യ സമിതി നിലവിൽ ഉണ്ടെങ്കിലും പാർട്ടി കൈക്കൊള്ളുന്ന തീരുമാനങ്ങളും ചർച്ചകളും മാധ്യമങ്ങളിൽ വാർത്തയാകുന്നത് കൊണ്ടാണ് നയപരമായ തീരുമാനങ്ങൾ എടുക്കാൻ ഹൈപ്പർ കമ്മിറ്റിയെ കുറിച്ച് കോൺഗ്രസ് നേതൃത്വം ആലോചിക്കുന്നത് . മുൻ കെപിസിസി അധ്യക്ഷന്മാർ എഐസിസി സെക്രട്ടറിമാർ എന്നിവരെ ഉൾപ്പെടുത്തി ഹൈപ്പർ കമ്മിറ്റി രൂപീകരിക്കും.
കെപിസിസി പ്രസിഡണ്ട് പ്രതിപക്ഷ നേതാവ് എന്നിവരും ഹൈപവർ കമ്മിറ്റിയിൽ അംഗങ്ങളാവും ചില ജില്ലാ പ്രസിഡണ്ടുമാരുടെയും പ്രവർത്തനം നിർജീവമാണെന്നാണ് മുതിർന്ന നേതാക്കന്മാരുടെ വിലയിരുത്തൽ ഡിസിസി പ്രസിഡണ്ട് മാരെ ഒഴിവാക്കി ഒരു പുനസംഘടന ഉടൻ വേണ്ടെന്നാണ് ഈ ഐസിസി നേതാക്കന്മാരുടെ വിലയിരുത്തൽ ജില്ലാ കമ്മിറ്റികളിൽ അടിമുടി അഴിച്ചു പണി തന്നെയാണ് നേതൃത്വത്തിന്റെ തീരുമാനം.
തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചില്ല എങ്കിലും നിലമ്പൂർ ലക്ഷ്യമിട്ടു പ്രവർത്തനം തുടങ്ങാൻ കെപിസിസി നിർദ്ദേശം വന്നു കഴിഞ്ഞു സ്ഥാനാർത്ഥി തീരുമാനം ചർച്ചയാക്കണ്ട എന്നാണ് കെപിസിസിയുടെ നിർദ്ദേശം ഇപ്പോഴത്തെ പ്രസിഡന്റുമാരെ നിലനിർത്തി മുന്നോട്ടു കൊണ്ടുപോകുന്നതിന് എതിരെ ഒരു വിഭാഗം നേതാക്കന്മാർക്കുള്ള വിയോജിപ്പ് എഐസിസി നേതൃത്വത്തെ അറിയിച്ചിട്ടുണ്ട് പുനഃസംഘടനയിൽ ഗ്രൂപ്പ് അടിസ്ഥാനത്തിലുള്ള പങ്കുവയ്ക്കൽ വേണ്ട എന്ന് നേതാക്കന്മാർ പറയുമ്പോഴും ഗ്രൂപ്പ് പ്രവർത്തനം കേരളത്തിൽ സജീവമാണ്.