കാനഡയില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥിനി വെടിയേറ്റ് മരിച്ചു. ബസ് കാത്തുനില്‍ക്കുന്നതിനിടെയാണ് പഞ്ചാബ് സ്വദേശിയായ 24 കാരി, ഹര്‍സിമ്രത്ത് രണ്‍ധാവ കൊല്ലപ്പെട്ടത്. ഒണ്ടേറിയോയിലെ ഹാമില്‍ട്ടണിലാണ് സംഭവം. നഡയില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥിനി വെടിയേറ്റ് മരിച്ചു. ബസ് കാത്തുനില്‍ക്കുന്നതിനിടെയാണ് പഞ്ചാബ് സ്വദേശിയായ 24 കാരി, ഹര്‍സിമ്രത്ത് രണ്‍ധാവ കൊല്ലപ്പെട്ടത്. ഒണ്ടേറിയോയിലെ ഹാമില്‍ട്ടണിലാണ് സംഭവം. നെഞ്ചില്‍ വെടിയേറ്റ വിദ്യാര്‍ത്ഥിനിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. രണ്ടുസംഘങ്ങള്‍ തമ്മിലുണ്ടായ വെടിവയ്പിനിടെയാണ് വിദ്യാര്‍ത്ഥിനിക്ക് വെടിയേറ്റത്. രണ്ടു വാഹനങ്ങളിലെത്തിയ സംഘങ്ങള്‍ തമ്മില്‍ ബസ് സ്റ്റോപ്പിലാണ് വെടിവയ്പ് നടന്നത്. പൊലീസ് അന്വേഷണം ആരംഭിച്ചു.