ലഹരിക്കേസില്‍ നടന്‍ ഷൈന്‍ ടോം ചാക്കോ അറസ്റ്റില്‍. ലഹരി ഉപയോഗിക്കാറുണ്ടെന്ന് ഷൈൻ മൊഴി നൽകി. വൈദ്യ പരിശോധനയ്ക്കായി ഷൈനിനെ ആശുപത്രിയിലെത്തിച്ചു. ലഹരി ഇടപാടുകാരനുമായുള്ള ഫോണ്‍ വിളി വിവരങ്ങളാണ് ഷൈനിന്റെ അറസ്റ്റിലേക്ക് എത്തിച്ചത്. ഫോണ്‍ വിളിച്ചത് എന്തിനെന്ന് ഷൈനിന് തെളിയിക്കാന്‍ ആയില്ല. ഷൈനിന്‍റെ മുടിയും രക്തവും നഖവും പരിശോധിക്കും. മയക്കുമരുന്ന് സാന്നിധ്യം കണ്ടെത്താനുള്ള എല്ലാ പരിശോധനയും നടത്തും. അറസ്റ്റ് കൃത്യമായ തെളിവുകളുടെ അടിസ്ഥാനത്തിലെന്ന് പൊലീസ്.