സംസ്ഥാനത്തെ പുതിയ ഡിജിപിയെ തീരുമാനിക്കുന്നതിനു വേണ്ടിയുള്ള ആറംഗ ലിസ്റ്റ് തയ്യാറായി ലിസ്റ്റിൽ എം ആർ അജിത് കുമാറിന്റെ പേരും. ജൂൺ 30നാണ് ഇപ്പോഴത്തെ ഡിജിപി ഷേക്ക് ദർവേശ് സാഹിബ് സ്ഥാനം ഒഴിയുന്നത്. ഇതിന് മുന്നോടിയാണ് 6 ഐപിഎസ് ഉദ്യോഗസ്ഥന്മാരുടെ പട്ടിക തയ്യാറാക്കിയത് പട്ടിക ഉടൻതന്നെ യുപിഎസ് സി യുടെ പരിഗണനയ്ക്കായി അയയ്ക്കും ഇതിൽ നിന്നും സംസ്ഥാന ചീഫ് സെക്രട്ടറി ഉള്ളവർ അടങ്ങുന്ന പാനലാണ് മൂന്നുപേരുടെ പട്ടിക തയ്യാറാക്കുക.
ഐ പി എസ് തസ്തികയിൽ30 വർഷം പൂർത്തിയായ വരെയാണ് സംസ്ഥാന ഡിജിപി ആയി പരിഗണിക്കുക . നിതിൻ അഗർവാൾ റവഡാ ചന്ദ്രശേഖർ യോഗേഷ് ഗുപ്ത മനോജ് എബ്രഹാം സുരേഷ് രാജ് പുരോഹിത് എം ആർ അജിത് കുമാർ എന്നിവരാണ് പട്ടികയിൽ ഉള്ളത്. റവഡാ ചന്ദ്രശേഖർ സുരേഷ് രാജ് പുരോഹിതർ എന്നിവർ കേന്ദ്ര ഡെപ്യൂട്ടേഷനിലാണ്.
പട്ടികയിൽ ഉള്ള ആറു പേരും ചുമതല ഏറ്റെടുക്കാൻ തയ്യാറാണ് എന്ന് അറിയിച്ചു കഴിഞ്ഞു. ഉദ്യോഗസ്ഥരുടെ സീനിയോറിറ്റി പ്രവർത്തന മേഖലയിലെ മികവ് സ്വഭാവം എന്നിവ പരിഗണിച്ചാണ് യു പി എസ് സി പട്ടിക തയ്യാറാക്കുക. മൂന്നoഗ പട്ടികയിൽ നിന്നും സംസ്ഥാന സർക്കാരാണ് ഡിജിപിയെ തീരുമാനിക്കുക. നിലവിലെ സാഹചര്യത്തിൽ മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥരായ നിതിൻ അഗർവാൾ റവാഡാ ചന്ദ്രശേഖർ യോഗേഷ് ഗുപ്ത എന്നിവരിൽ ഒരാൾക്കാണ് സാധ്യത കൂടുതൽ.
വിജിലൻസ് അന്വേഷണത്തിൽ എം ആർ അജിത് കുമാറിന് സർക്കാർ ക്ലീൻചിറ്റ് നൽകിയ സാഹചര്യത്തിൽ അദ്ദേഹത്തിന് ഉയർന്ന തസ്തിക നൽകാൻ തന്നെയായിരിക്കും സർക്കാർ നീക്കം. പട്ടികയിൽ ഏറ്റവും കൂടുതൽ സേവനകാലം അവശേഷിക്കുന്നത് മനോജ് എബ്രഹാം ഐപിഎസിനാണ് 2031 ലാണ് അദ്ദേഹം വിരമിക്കുക