ആശാവര്‍ക്കര്‍മാര്‍ സെക്രട്ടേറിയേറ്റിന് മുന്നില്‍ നടത്തുന്ന സമരം 70 ആം ദിവസം കടക്കുമ്പോള്‍ പ്രാദേശിക പിന്തുണയോടെ സമരം കടുപ്പിക്കാനുള്ള തീരുമാനത്തിലാണ് ആശമാര്‍. നാലാംഘട്ട സമരത്തിന്റെ പ്രഖ്യാപനം നാളെ നടക്കും. അതേസമയം ആശാവര്‍ക്കര്‍മാരുടെ വിരമിക്കല്‍ പ്രായം 62 ആക്കിയ നടപടി കഴിഞ്ഞ ദിവസം മരവിപ്പിച്ചതായി ഉത്തരവിറക്കിയിരുന്നു. സമരം ചെയ്യുന്ന ആശമാരുടെ ആവശ്യങ്ങളില്‍ ഒന്നായിരുന്നു ഇത്. എന്നാല്‍ ഓണറേറിയം കൂട്ടണം, വിരമിക്കല്‍ ആനുകൂല്യമായി അഞ്ച് ലക്ഷം രൂപ പ്രഖ്യാപിക്കണമെന്നുമുള്ള പ്രധാന ആവശ്യങ്ങള്‍ ഇതുവരെ അംഗീകരിച്ചിട്ടില്ല.