ലഹരിക്കേസില്‍ അറസ്റ്റിലായ നടന്‍ ഷൈന്‍ ടോം ചാക്കോയുടെ മൊഴികള്‍ വിശദമായി പരിശോധിച്ച് പൊലീസ്. ഷൈനിനെ ഹോട്ടലുകളില്‍ സന്ദര്‍ശിച്ചവരുടെയും അടുത്തിടെ ഷൈന്‍ കേരളത്തിന് പുറത്ത് നടത്തിയ യാത്രകളുടെ പട്ടികയും പൊലീസ് തയ്യാറാക്കും. അതേസമയം ലഹരി ഉപയോഗം സ്ഥിരീകരിക്കാന്‍ വൈദ്യപരിശോധനാ ഫലം കാത്തിരിക്കുകയാണ് പൊലീസ്.