Share this Article
Union Budget
ജുഡിഷ്യറിക്കെതിരെ ചില ഭരണക്ഷിനേതാക്കളുടെ വിമര്‍ശനം നിരീക്ഷിക്കുന്നുണ്ടെന്ന് നിയുക്ത ചീഫ് ജസ്റ്റീസ്
Supreme Court

ജുഡിഷ്യറിക്കെതിരെ ചില ഭരണക്ഷിനേതാക്കളുടെ വിമര്‍ശനം നിരീക്ഷിക്കുന്നുണ്ടെന്ന് നിയുക്ത ചീഫ്ജസ്റ്റീസ്.കോടതി എക്‌സിക്യൂട്ടീവിന്റെ അധികാര പരിധിയില്‍ കടന്നുകയറിയെന്നാണ് ആരോപണമെന്നും ജസ്റ്റീസ് ബി.ആര്‍ ഗവായ് പറഞ്ഞു.ബംഗാളിലെ മുര്‍ഷിദാബാദ് സംഘര്‍ഷത്തില്‍ കേന്ദ്ര ഇടപെടല്‍ ആവശ്യപ്പെട്ടുള്ള ഹര്‍ജി പരിഗണിക്കവെയാണ് കോടതിയുടെ പരാമര്‍ശം.


ബില്ലുകളില്‍ ഒപ്പിടുന്നതിന് രാഷ്ട്രപതിക്കും ഗവര്‍ണര്‍ക്കും സമയപരിധി നിശ്ചയിച്ച സുപ്രീംകോടതി ഉത്തരവിനെതിരെ ബിജെപി എം.പി നിഷികാന്ത് ദുബെ അടക്കമുള്ള നേതാക്കള്‍ വിമര്‍ശനമുന്നയിച്ചിരുന്നു. രാജ്യത്ത് മതയുദ്ധങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നത് ചീഫ്ജസ്റ്റീസ് ഉത്തരവാദിയാണെന്ന വിമര്‍ശനവും കോടതിക്കെതിരെ ഉയര്‍ത്തി. അതിനിടെ ചീഫ് ജസ്റ്റിസിനെതിരായ പരാമര്‍ശത്തില്‍ കോടതിയലക്ഷ്യത്തിന് കേസെടുക്കാന്‍ സുപ്രീംകോടതി അഭിഭാഷകന്‍ അനുമതി തേടി. അഭിഭാഷകന്‍ അനസ് തന്‍വീര്‍ അറ്റോര്‍ണിജനറലിന് കത്ത് നല്‍കി.






നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories