നാല് ദിവസത്തെ സന്ദര്‍ശനത്തിനായി അമേരിക്കന്‍ വൈസ് പ്രസിഡന്റ് ജെ.ഡി വാന്‍സ് ഇന്ന് ഇന്ത്യയിലെത്തും. രാവിലെ പത്ത് മണിക്ക് ഡല്‍ഹിയിലെ പാളം വ്യോമത്താവളത്തില്‍ പ്രത്യേക വിമാനത്തില്‍ എത്തുന്ന വാന്‍സിനെ കേന്ദ്ര മന്ത്രിമാര്‍ സ്വീകരിക്കും. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ചര്‍ച്ച നടത്തും. ഇരു രാജ്യങ്ങള്‍ തമ്മിലുള്ള വ്യാപര ബന്ധം, ഇറക്കുമതി ചുങ്കം തുടങ്ങിയ വിഷയങ്ങള്‍ കൂടിക്കാഴ്ചയില്‍ ചര്‍ച്ചയാകും. വൈകീട്ട് പ്രധാനമന്ത്രി നല്‍കുന്ന അത്താഴ വിരുന്നിലും ജെ ഡി വാന്‍സും കുടുംബവും പങ്കെടുക്കും.