ഡല്‍ഹി ഹൈക്കോടതി മുന്‍ ജഡ്ജി ജസ്റ്റിസ് യശ്വന്ത് വര്‍മയുടെ ഔദ്യോഗികവസതിയില്‍നിന്ന് പണം കണ്ടെത്തിയ സംഭവത്തില്‍ നിര്‍ണായക മൊഴിനല്‍കി അഗ്നിരക്ഷാസേനയും പൊലീസും. വീട്ടില്‍ പണമുണ്ടായിരുന്നെന്നാണ് സുപ്രീംകോടതി നിയോഗിച്ച സമിതിക്കു മുന്‍പാകെ പോലീസും അഗ്നിരക്ഷാസേനയും നല്‍കിയ മൊഴിയെന്ന് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സംഭവത്തെത്തുടര്‍ന്ന് വര്‍മയെ അലഹാബാദ് ഹൈക്കോടതിയിലേക്ക് മാറ്റിയിരുന്നു.
പണം കണ്ടെത്തിയിട്ടും പിടിച്ചെടുക്കാത്തതെന്തെന്ന് സുപ്രീംകോടതി നിയോഗിച്ച സമിതി ചോദിച്ചപ്പോള്‍ കേസ് ഇല്ലാത്തതു കൊണ്ട് പിടിച്ചെടുക്കാന്‍ കഴിയില്ലായിരുന്നു എന്ന് ഡല്‍ഹി പൊലീസ് കമ്മീഷണര്‍ നല്‍കിയ മറുപടി നല്‍കി. മാര്‍ച്ച് പതിനാലിനായിരുന്നു യശ്വന്ത് വര്‍മയുടെ ഔദ്യോഗിക വസതിയില്‍ തീപിടിത്തമുണ്ടായതും നോട്ട് കെട്ടുകള്‍ കണ്ടെത്തിയതും.