തമിഴ്നാട് വാൽപ്പാറയിൽ റോഡരികിൽ കരടിയിറങ്ങി. വാൽപ്പാറ അലിയാറിലാണ് കരടി ഇറങ്ങിയത്. റോഡരികിലെ സുരക്ഷ കൈവരിയിലൂടെ നടന്നു നീങ്ങുന്ന കരടിയുടെ ദൃശ്യങ്ങൾ പുറത്തുവന്നു. ഇന്നലെ വൈകുന്നേരം ആണ് സംഭവം. വഴിയാത്രക്കാരാണ് കരടിയുടെ ദൃശ്യങ്ങൾ മൊബൈലിൽ പകർത്തിയത്. റോഡരികിലേക്ക് കരടിയെത്തിയതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതോടെ മേഖലയിലൂടെ യാത്ര ചെയ്യുന്നവർ ജാഗ്രത പുലർത്തണമെന്ന് തമിഴ്നാട് വനംവകുപ്പ് മുന്നറിയിപ്പ് നൽകി.