റോമൻ കത്തോലിക്കാ സഭാ തലവനും ആധുനിക മാർപാപ്പ ചരിത്രത്തിലെ നിർണായക സ്വാധീനം ചെലുത്തിയ വ്യക്തിയുമായ ഫ്രാൻസിസ് മാർപാപ്പ (89) അന്തരിച്ചു.ഇന്നു രാവിലെ 7.35 ന് ആയിരുന്നു മാർപാപ്പയുടെ വിയോഗം.ന്യൂമോണിയ ബാധിതനായി ഗുരുതരാവസ്ഥയിൽ 38 ദിവസം ആശുപത്രിയിൽ കഴിഞ്ഞ ശേഷം മാർച്ച് 23 നാണ് അദ്ദേഹം തിരിച്ചെത്തിയത് .യൂറോപ്പിന് പുറത്തുനിന്നുള്ള ആദ്യത്തെ പോപ്പ് ആണ് ഫ്രാൻസിസ് മാർപാപ്പ.സഭയുടെ നവീകരണത്തില്‍ അദ്ദേഹം വലിയ പങ്കുവഹിച്ചിരുന്നു.