മാസപ്പടി കേസില്‍ എസ്എഫ്‌ഐഒയുടെ തുടര്‍ നടപടികള്‍ തടയണമെന്ന സിഎംആര്‍എല്‍ ഹര്‍ജി ഇന്ന് ഡല്‍ഹി ഹൈക്കോടതി പരിഗണിക്കും. എസ്എഫ്‌ഐഒ അന്വേഷണം ചോദ്യം ചെയ്തുള്ള പ്രധാന ഹര്‍ജിയിലും കോടതി വാദം കേള്‍ക്കും. ജസ്റ്റിസ് സുബ്രഹ്‌മണ്യ പ്രസാദാണ് ഹര്‍ജി പരിഗണിക്കുന്നത്. അതേസമയം എസ്എഫ്‌ഐഒ റിപ്പോര്‍ട്ടിന്‍മേല്‍ തുടര്‍ നടപടികള്‍ സ്വീകരിക്കുന്നത് കേരള ഹൈക്കോടതി താല്‍ക്കാലികമായി വിലക്കിയിട്ടുണ്ട്