തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ പുതിയ പ്രസിഡന്റായി പി.എസ്. പ്രശാന്തിനെ നിയമിച്ചു. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിലെ പരാജയത്തിന് ശേഷം കോണ്‍ഗ്രസ് വിട്ട് സിപിഎമ്മില്‍ ചേര്‍ന്ന പ്രശാന്ത് നിലവില്‍ കര്‍ഷകസംഘം ജില്ലാ വൈസ് പ്രസിഡന്റും സംസ്ഥാന നിര്‍വാഹകസമിതിയംഗവുമാണ്. നിലവിലെ പ്രസിഡന്റ് കെ.അനന്തഗോപന് പകരക്കാരനായാണ് പ്രശാന്തിന്റെ നിയമനം.
ഈ മാസം 14നാണ് ചുമതലയേല്‍ക്കുക. തിരുവനന്തപുരം സ്വദേശിയായ പ്രശാന്ത് കെ.പി.സി.സി. സെക്രട്ടറിയായും സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് വൈസ് ചെയര്‍മാനായും പ്രവര്‍ത്തിച്ചിട്ടുണ്ട്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ജി.ആര്‍.അനിലിനെതിരെ നെടുമങ്ങാട് മണ്ഡലത്തില്‍ യു.ഡി.എഫ്. സ്ഥാനാര്‍ഥിയായിരുന്നു.