തിരുവനന്തപുരം: റംസാന്‍ - വിഷു ചന്തകള്‍ നാളെ ഉച്ചമുതല്‍ ആരംഭിക്കുമെന്ന് കണ്‍സ്യൂമര്‍ ഫെഡ്. നഷ്ടപ്പെട്ട നാലുദിവസങ്ങള്‍ കൂടി ഉള്‍പ്പെടുത്തി എട്ടുദിവസം ചന്ത നടത്തുകയെന്ന് കണ്‍സ്യൂമര്‍ ഫെഡ് അറിയിച്ചു.
സംസ്ഥാനത്ത് റംസാന്‍-വിഷു വിപണന മേളകള്‍ നടത്താന്‍ കണ്‍സ്യൂമര്‍ഫെഡിന് ഹൈക്കോടതി ഉപാധികളോടെ അനുമതി നല്‍കിയിരുന്നു. ചന്തകളുടെ നടത്തിപ്പില്‍ തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടലംഘനം കണ്ടെത്തിയാല്‍ തെരഞ്ഞെടുപ്പ് കമ്മീഷന് ഇടപെടാനുള്ള പൂര്‍ണ്ണ സ്വാതന്ത്ര്യമുണ്ടെന്നും ഹൈക്കോടതി വ്യക്തമാക്കി.
പൊതുജനങ്ങളുടെ താല്‍പര്യവും ചന്ത തുടങ്ങാന്‍ സാധനങ്ങള്‍ വാങ്ങിയെന്ന് സര്‍ക്കാര്‍ അറിയിച്ചതും കണക്കിലെടുത്താണ് കോടതി അനുകൂല ഉത്തരവ് പുറപ്പെടുവിപ്പിച്ചത്.