ന്യൂഡൽഹി: ദൂരദര്‍ശൻ ഇംഗ്ലീഷ്, ഹിന്ദി വാര്‍ത്താ ചാനലുകളുടെ ലോഗോയില്‍ നിറംമാറ്റം. പുതിയ നിറത്തിലുള്ള ലോഗോ ഇന്നലെ മുതലാണ് കാണുന്നത്. കാവിനിറത്തിലാണ് പുതിയ ലോഗോ ഡിസൈൻ.
ഭരണപക്ഷത്തിന് അനുകൂലമായ വാര്‍ത്തകളും പരിപാടികളും സംപ്രേഷണം ചെയ്യുന്നുവെന്ന പ്രതിപക്ഷത്തിന്‍റെ ആരോപണം നിലനില്‍ക്കെയാണ് ലോഗോയുടെ നിറത്തിലും മാറ്റം വരുന്നത്. ഇതും ഏറെ വിമര്‍ശനങ്ങളുയര്‍ത്തുന്നുണ്ട്.