കൊച്ചി: കേരളവിഷനും ഗോകുലം ബ്യൂണോയും കൈകോർക്കുന്ന 'എന്റെ കൺമണിക്ക് ഫസ്റ്റ് ഗിഫ്റ്റ്' രണ്ടാംഘട്ട പദ്ധതിക്ക് തുടക്കമായി.ഗോകുലം ബ്യൂണോ ചെയർമാൻ ഗോകുലം ഗോപാലനും കേരളവിഷൻ ചാനൽ എംഡി പ്രിജേഷ് ആച്ചാണ്ടിയും കരാറിൽ ഒപ്പുവെച്ചു.
കേരളത്തിലെ 88 സർക്കാർ ആശുപത്രികളിൽ ജനിക്കുന്ന കുട്ടികൾക്ക് സൗജന്യമായി ബേബി കിറ്റ് നൽകുന്ന പദ്ധതിയാണ് എന്റെ കൺമണിക്ക് ഫസ്റ്റ് ഗിഫ്റ്റ്.
ഒരുവർഷം ഏതാണ്ട് 1,10,000 കുട്ടികളാണ് സർക്കാർ ഹോസ്പിറ്റലുകളിൽ ജനിക്കുന്നത്, ഈ കുട്ടികൾക്കാണ് കേരളവിഷൻ സൗജന്യമായി ബേബി കിറ്റ് നൽകുന്നത്.
ഗോകുലം ബ്യൂണോ കമ്പനി നിർമ്മിക്കുന്ന ആരോഗ്യവകുപ്പിന്റെ 21 ഡിപ്പാർട്ട്മെന്റുകളുടെ അനുമതി ലഭിച്ച ഏക ബേബി ബെഡുകൾ ആണ് ഈ പദ്ധതിയിലുടെ കുഞ്ഞുങ്ങൾക്ക് നൽകുന്നതെന്ന് ഗോകുലം ബ്യൂണോ ബേബികെയർ പ്രൊഡക്ട്സിന്റെ മാനേജിംഗ് പാർട്ട്ണർ ഉസ്മാൻ KV അറിയിച്ചു.