ലക്നൗ: രാമക്ഷേത്രത്തിലെ പ്രാണ പ്രതിഷ്ഠക്ക് ശേഷമുള്ള ആദ്യ രാമനവമി ദിനത്തില്‍ രാം ലല്ലക്ക് സൂര്യാഭിഷേകം. ക്ഷേത്രത്തിലെ പൂജാരിമാര്‍ നടത്തിയ സൂര്യതിലകം ചടങ്ങ് ഏകദേശം 4-5 മിനിറ്റ് നീണ്ടുനിന്നു. ക്ഷേത്രത്തിന്റെ ശ്രീകോവിലിലേക്ക് സൂര്യ രശ്മികള്‍ നേരിട്ട് എത്താത്തതിനാല്‍ കണ്ണാടികളിലൂടെയും ലെന്‍സിലൂടെയുമാണ് രാമന്റെ നെറ്റിയിലേയ്ക്ക് സൂര്യ തിലകം എത്തിച്ചത്. റൂര്‍ക്കിയിലെ സെന്‍ട്രല്‍ ബില്‍ഡിങ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ടിലെയും മറ്റൊരു സ്ഥാപനത്തിലേയും ശാസ്ത്രജ്ഞരുടെ സംഘമായിരുന്നു ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചത്.
സൂര്യതിലകം അണിഞ്ഞ അയോധ്യയിലെ രാമവിഗ്രഹത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി ടാബ്‌ലെറ്റിൽ കണ്ടുതൊഴുതു. കോടിക്കണക്കിന് ഇന്ത്യക്കാരെ പോലെ തനിക്കും ഇത് വളരെ വികാരനിർഭരമായ നിമിഷമാണ് ഇതെന്ന് പ്രധാനമന്ത്രി എക്സിൽ കുറിച്ചു. ‘‘നൽബരി റാലിക്ക് ശേഷം ഞാൻ സൂര്യതിലകം കണ്ടു. കോടിക്കണക്കിന് ഇന്ത്യക്കാരെ പോലെ എനിക്കും ഇത് വികാരനിർഭരമായ നിമിഷമാണ്. സൂര്യതിലകം നമ്മുടെ ജീവിതത്തിൽ കരുത്ത് കൊണ്ടുവരട്ടേ, അത് നമ്മുടെ രാജ്യത്തെ കീർത്തിയുടെ ഉയരങ്ങളിലെത്തിക്കട്ടേ.’’ മോദി എക്സിൽ കുറിച്ചു.
ടാബ്‌ലെറ്റിൽ പ്രധാനമന്ത്രി കാണുന്ന ദൃശ്യം ഇവിടെ ക്ലിക്ക് ചെയ്ത് കാണാം