Share this Article
ഇസ്രയേലിലേക്കുള്ള വിമാന സർവീസ് നിർത്തി വച്ച് എയർ ഇന്ത്യ
വെബ് ടീം
posted on 19-04-2024
1 min read
Air India suspends flights to Tel Aviv

ന്യൂഡൽഹി:  പശ്ചിമേഷ്യൻ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തിൽ  ഇസ്രയേലിലേക്കുള്ള വിമാനസർവീസുകൾ താൽക്കാലികമായി നിർത്തിവച്ച് എയർ ഇന്ത്യ. ഏപ്രിൽ 30 വരെ  ഡൽഹിക്കും ടെൽ അവീവിനും ഇടയില്‍ നേരിട്ടുള്ള വിമാന സർവീസുകൾ തൽക്കാലം നിർത്തിവെക്കുമെന്നാണ് എയര്‍ ഇന്ത്യ അറിയിച്ചത്.

ഇസ്രയേലി തലസ്ഥാനമായ ടെൽ അവീവിലേക്ക്  നാല് വിമാനങ്ങളാണ് സര്‍വീസുകളാണ് നടത്തിയിരുന്നത്. 

ഇറാനെതിരെ ഇസ്രയേൽ ഇന്ന് മിസൈലാക്രമണം നടത്തിയിരുന്നു.

അതേ സമയം ദുബായിലേക്കും തിരിച്ചുമുള്ള വിമാന സര്‍വീസുകള്‍ റദ്ദാക്കിയതായി എയര്‍ ഇന്ത്യ അറിയിച്ചു. തുടര്‍ച്ചയായി വിമാനത്താവളത്തിന്റെ പ്രവര്‍ത്തനങ്ങള്‍ തടസപ്പെടുന്നതുമൂലമാണ് സര്‍വീസുകള്‍ റദ്ദാക്കുന്നത്. തടസങ്ങള്‍ ഉടന്‍ നീക്കം ചെയ്യുമെന്നും അതിനുശേഷം സര്‍വീസ് പുനരാരംഭിക്കുമെന്നും എയര്‍ ഇന്ത്യ വ്യക്തമാക്കി. ഏപ്രില്‍ 21 വരെ എയര്‍ ഇന്ത്യയില്‍ ബുക്ക് ചെയ്ത മുഴുവന്‍ യാത്രക്കാര്‍ക്കും റീഫണ്ടും റീ ഷെഡ്യൂളിങില്‍ ഇളവും നല്‍കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 011-69329333 / 011-69329999 എന്ന നമ്പറിലോ http:// airindia.com എന്ന എയര്‍ ഇന്ത്യയുടെ വെബ്‌സൈറ്റിലോ ബന്ധപ്പെടാം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories