Share this Article
തിരുവനന്തപുരം അടക്കം 4 ജില്ലകളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ച് കളക്ടർമാർ
വെബ് ടീം
posted on 24-04-2024
1 min read
prohibitory-order-in-four-districts-from-6-pm-today

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പ് കണക്കിലെടുത്ത് തിരുവനന്തപുരം,  പത്തനംതിട്ട, തൃശൂർ, കാസർകോട് ജില്ലകളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ച് ജില്ലാ കലക്ടർമാർ. കൊട്ടിക്കലാശം കഴിഞ്ഞ് ഇന്നു വൈകിട്ട് ആറു മണി മുതലാണ് തിരുവനന്തപുരം, തൃശൂർ, കാസർകോട് എന്നീ ജില്ലകളിലെ  നിരോധനാജ്ഞ. പത്തനംതിട്ടയിൽ നാളെ വൈകിട്ട് 6 മണി മുതലാണ് നിരോധനാജ്ഞ.ശനിയാഴ്ച വരെ പൊതുയോഗങ്ങൾ പാടില്ലെന്നാണ് കലക്ടർമാരുടെ നിർദ്ദേശം. 

നിശബ്ദ പ്രചരണം നടത്താമെങ്കിലും അഞ്ചിലധികം ആളുകൾ കൂടാൻ പാടില്ലെന്നും ഉത്തരവ് പറയുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories