ന്യൂഡല്‍ഹി: യുഎസിലെ സൗത്ത് കരോലിനയിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഇന്ത്യൻ സ്ത്രീകൾ മരിച്ചു. ഗുജറാത്തിലെ ആനന്ദ് സ്വദേശികളായ രേഖാബെൻ പട്ടേൽ, സംഗീതാബെൻ പട്ടേൽ, മനിഷാബെൻ പട്ടേൽ എന്നിവരാണ് മരിച്ചത്.
സൗത്ത് കരോലിനയിലെ ഗ്രീൻവില്ലെ കൗണ്ടിയിലെ പാലത്തിന് മുകളിലൂടെ സഞ്ചരിച്ച ഇവരുടെ വാഹനം അമിത വേഗതയെ തുടർന്ന് റോഡിൽ നിന്ന് തെന്നിമാറി ഡിവൈഡറിൽ ഇടിക്കുകയും അതിനു ശേഷം ഇരുപത് അടിയോളം ഉയരത്തിൽ പൊങ്ങിയശേഷം മരത്തിലിടിക്കുകയായിരുന്നവെന്നാണ് റിപ്പോർട്ട്.