കനകപുര: കര്‍ണാടകയില്‍ മലയാളി നഴ്‌സിങ് വിദ്യാര്‍ഥിനി ജീവനൊടുക്കിയ നിലയിൽ. കര്‍ണാടക രാമനഗരയിലെ ഡോ. ചന്ദ്രമ്മ ദയാനന്ദാ സാഗര്‍ കോളേജിലെ ഒന്നാം വര്‍ഷ ബിഎസ്‌സി നഴ്‌സിങ് വിദ്യാര്‍ഥിയായ അനാമികയാണ് (19) മരിച്ചത്. കണ്ണൂര്‍ സ്വദേശിനിയാണ്.
ചൊവ്വാഴ്ച രാത്രി ഭക്ഷണം കഴിക്കുന്ന നേരമായിട്ടും കുട്ടി പുറത്തേക്ക് വരാതിരുന്നതിനെ തുടര്‍ന്ന് സഹപാഠികള്‍ വാതില്‍ മുട്ടിവിളിച്ചെങ്കിലും തുറന്നില്ല. തുടര്‍ന്ന് മറ്റൊരു താക്കോല്‍ ഉപയോഗിച്ച് തുറന്നപ്പോഴാണ് കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. അനാമിക കടുത്ത മാനസിക സമ്മര്‍ദ്ദം നേരിട്ടിരുന്നുവെന്നാണ് സഹപാഠികളില്‍ നിന്നുള്ള വിവരം.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക,അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക.Toll free helpline number: 1056, 0471-2552056)