സംസ്ഥാനത്ത് ഉയര്‍ന്ന താപനില മുന്നറിയിപ്പ് തുടരുന്നു. സാധാരണയേക്കാള്‍ 3 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയര്‍ന്നേക്കും. തൃശൂര്‍, പാലക്കാട് ജില്ലകളില്‍ 38 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരും. പാലക്കാടാണ് ഇന്നലെ ഉയര്‍ന്ന താപനില രേഖപ്പെടുത്തിയത്. ഒറ്റപ്പെട്ട ഇടങ്ങളില്‍ വേനല്‍ മഴയ്ക്കും സാധ്യത.
ഉയര്‍ന്ന ചൂട് സൂര്യാഘാതം, സൂര്യാതാപം നിര്‍ജലീകരണം തുടങ്ങി നിരവധി ഗുരുതരരമായ ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമാകും, അതുകൊണ്ട് പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണം കേന്ദ്രകാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി. ഇതിനൊപ്പം തന്നെ അള്‍ട്രാവയലറ്റ് രശ്മികളെ സൂക്ഷിക്കണമെന്നും അറിയിപ്പുണ്ട്.