മീനമാസ പൂജകള്‍ക്കായി ശബരിമല നട ഇന്ന് തുറക്കും. പതിനെട്ടാം പടി കയറിവരുന്ന ഭക്തര്‍ക്ക് ഫ്‌ളൈഓവര്‍ കയറാതെ നേരിട്ട് കൊടിമര ചുവട്ടില്‍ നിന്ന് ശ്രീകോവിലിന് മുന്നിലെത്തി ദര്‍ശനം നടത്തുന്നതിന്റെ ട്രയലും ഇന്ന് തുടങ്ങും. 30 സെക്കന്റ് വരെ നേരിട്ട് ദര്‍ശനം ലഭിക്കുമെന്നതാണ് ഇതിന്റെ പ്രത്യേകത. പൂജകള്‍ പൂര്‍ത്തിയാക്കി മാര്‍ച്ച് 19 ന് നടയടയ്ക്കും.