Share this Article
Union Budget
വീടിന് മുകളിൽ വിമാനം തകർന്നുവീണു; വീട് പൂർണമായും കത്തിനശിച്ചു, ഒരാൾ മരിച്ചെന്ന് സ്ഥിരീകരണം
വെബ് ടീം
posted on 30-03-2025
1 min read
plane crash

വാഷിങ്ടൺ: അമേരിക്കയിലെ മിനിയാപൊളിസിലെ വീടിന് മുകളിൽ ചെറുവിമാനം തകർന്ന് വീണ് ഒരാൾ കൊല്ലപ്പെട്ടു. അയോവയിൽ നിന്ന് മിനസോട്ടയിലേക്ക് പോയ വിമാനമാണ് തകർന്നുവീണത്. വിമാനത്തിലെ യാത്രക്കാരനാണ് മരിച്ചത്. വീട്ടുകാർക്ക് അപായമൊന്നും സംഭവിച്ചില്ല. എന്നാൽ വീട് പൂർണമായും കത്തിനശിച്ചു.സൊകാറ്റ ടിബിഎം7 (SOCATA TBM7) സിംഗിൾ എഞ്ചിൻ വിമാനമാണ് അപകടത്തിൽ പെട്ടത്. ഇതിനകത്ത് എത്ര യാത്രക്കാരാണ് ഉണ്ടായിരുന്നതെന്ന് വ്യക്തമായിട്ടില്ല. 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories