ഏപ്രില്‍ 30നാണ് ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ സർവീസിൽ നിന്നും വിരമിക്കുന്നത് പകരം ആളെ കണ്ടെത്താൻ തിരക്കിട്ട ചർച്ചകളാണ് മുഖ്യമന്ത്രിതലത്തിൽ നടക്കുന്നത്. 1989 ബാച്ചിലെ ഐഎഎസ് ഉദ്യോഗസ്ഥനായ മനോജ് ജോഷിക്ക് ആണ് ആദ്യ പരിഗണന നൽകുന്നത് മനോജ് ജോഷി ഇപ്പോൾ കേന്ദ്ര ഡെപ്യൂട്ടേഷനിലാണ്. 2027 വരെ ഇദ്ദേഹത്തിന് സർവീസിൽ തുടരാൻ ആകും.
എന്നാൽ മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി സെക്രട്ടറി കെഎം എബ്രഹാമു മായുള്ള സ്വര ചേർച്ച ഇല്ലായ്മ കൊണ്ടാണ് മനോജ് ജോഷി ഇപ്പോഴും കേന്ദ്ര സർവീസിൽ തുടരുന്നത് കെ എം എബ്രഹാമിന്റെ അനാവശ്യ ഇടപെടൽ ഉണ്ടാകില്ല എന്ന് മുഖ്യമന്ത്രി ഉറപ്പുനൽകിയാൽ മനോജോഷി സംസ്ഥാനത്തേക്ക് മടങ്ങിയെത്തി ചീഫ് സെക്രട്ടറി ആകാൻ തയ്യാറാകും, എന്നാൽ മനോജോഷി മടങ്ങി വന്നില്ല സീനിയോറിറ്റി അനുസരിച്ച് ധനവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി എ ജയ തിലകനാണ് അവസരം ലഭിക്കുക എന്നാൽ ഒരു വിഭാഗം ഐഎഎസ് ഉദ്യോഗസ്ഥന്മാർ ജയതിന് എതിരാണ് അതുകൊണ്ടുതന്നെ മനോജോഷിയെ കേരളത്തിലേക്ക് കൊണ്ടുവരാനുള്ള നീക്കമാണ് ഇപ്പോൾ നടക്കുന്നത് എ ജയത്തിലക ചീഫ് സെക്രട്ടറി ആയാൽ എൻ പ്രശാന്ത് ബി അശോക് എന്നീ ഉദ്യോഗസ്ഥരുമായുള്ള ചേരിപ്പോര് ശക്തി പ്രാപിക്കാനാണ് സാധ്യത ഇത് ഭരണനിർവഹണത്തെ ബാധിക്കാനുള്ള സാധ്യതയുമുണ്ട് പ്രമോഷൻ തടഞ്ഞു വച്ചിരിക്കുന്ന രാജു നാരായണസ്വാമി രചനാ ഷാ എന്നിവർക്ക് അവസരം നൽകുന്നത് കാര്യവും സർക്കാർ ചർച്ച ചെയ്യുന്നുണ്ട് ചീഫ് സെക്രട്ടറി നിയമനവുമായി ബന്ധപ്പെട്ട തീരുമാനം അടുത്ത മന്ത്രിസഭാ യോഗത്തിൽ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
കേന്ദ്ര ഡെപ്യൂട്ടേഷനിലുള്ള മനോജ് ജോഷിയെ സംസ്ഥാനത്ത് എത്തിക്കാനാണ് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ശ്രമം ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ ഒപ്പം മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥരായ ബിജു പ്രഭാകർ റാണി ജോർജ് എന്നിവരും ഉടൻ വിരമിക്കുന്നവരുടെ പട്ടികയിൽ ഉണ്ട് .