കൊച്ചി: എറണാകുളം ചേരാനല്ലൂർ റോബർട്ട് കോളനിയിൽ തെങ്ങ് വെട്ടുന്നതിനിടെ മെഷീൻ കഴുത്തിൽ കൊണ്ട് തൊഴിലാളി മരിച്ചു. കാക്കനാട് സ്വദേശി രവീന്ദ്രനാഥ് ആണ് മരിച്ചത്.തെങ്ങിന് മുകളിൽ കയറി ഇലക്ട്രിക് കട്ടർ കൊണ്ട് ഓല വെട്ടുന്നതിനിടെ അബദ്ധത്തിൽ മെഷീൻ കഴുത്തിൽ കൊള്ളുകയായിരുന്നു. രക്തം വാർന്ന് ഏറെ നേരം രവീന്ദ്രനാഥ് തെങ്ങിന് മുകളിൽ തൂങ്ങിക്കിടന്നു. പിന്നീട് ഫയർഫോഴ്സ് എത്തിയാണ് താഴെയിറക്കി ആശുപത്രിയിലെത്തിച്ചത്. മൃതദേഹം സ്വകാര്യ ആശുപത്രി മോർച്ചറിയിൽ.
ഓല വെട്ടുന്നതിനിടെ മെഷീൻ അബദ്ധത്തിൽ ഇയാളുടെ ശരീരത്തിൽ കൊള്ളുകയായിരുന്നു. രക്തം വാർന്ന് ഏറെ നേരം ഇയാൾ തെങ്ങിന് മുകളിൽ തൂങ്ങിക്കിടന്നു. നാട്ടുകാർ വിവരം അറിയിച്ചതിന് പിന്നാലെ ഫയർഫോഴ്‌സെത്തിയെങ്കിലും സാധാരണ ഗോവണി ഉപയോഗിച്ച് തെങ്ങിൽ കയറാൻ കഴിഞ്ഞില്ല. പിന്നീട് താൽക്കാലിക സംവിധാനം കെട്ടിപ്പൊക്കിയാണ് രവീന്ദ്രനാഥിനെ താഴെ എത്തിച്ചത്. പിന്നാലെ തൊട്ടടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു.