സിപിഐഎം സംസ്ഥാന സമ്മേളനത്തില്‍ ദൃശ്യാവിഷ്‌കാര പരിപാടിക്ക് എത്തിയയാള്‍ തൂങ്ങി മരിച്ചു. കണ്ണൂര്‍ പയ്യന്നൂര്‍ സ്വദേശി എം മധുസൂദനനാണ് മരിച്ചത്. കൊല്ലത്ത് ഹോട്ടല്‍ മുറിയിലാണ് തൂങ്ങി മരിച്ചത്. സമ്മേളനത്തില്‍ പ്രമോദ് പയ്യന്നൂര്‍ ഒരുക്കുന്ന ദൃശ്യാവിഷ്‌കാരത്തിലെ ഇ കെ നായനാരുടെ വേഷം ചെയ്യാനാണ് മധുസൂധനന്‍ എത്തിയത്. പരിപാടിയുടെ ഭാഗമായി പരിശീലനത്തിന് വേണ്ടി സംഘാംഗങ്ങള്‍ ബന്ധപ്പെട്ടെങ്കിലും പ്രതികരണം ഉണ്ടാവാത്തതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഹോട്ടല്‍ മുറിയില്‍ മൃതദേഹം കണ്ടത്. മരണകാരണം വ്യക്തമല്ല.