സംസ്ഥാന കോൺഗ്രസ് നേതൃത്വത്തിനടിയിൽ ഐക്യം ഉറപ്പ് വരുത്താനുള്ള ഹൈക്കമാന്റിന്റെ ഇടപെടലിന് പിന്നാലെ കെപിസിസി ഭാരവാഹി യോഗം ഇന്ന്. രാവിലെ പത്തരയ്ക്ക് ഇന്ദിരാഭവനിലാണ് കെപിസിസി അധ്യക്ഷൻ കെ സുധാകരന്റെ അധ്യക്ഷതയിൽ യോഗം ചേരുന്നത്. കെപിസിസി ഭാരവാഹികളും ഡിസിസി അധ്യക്ഷൻമാരും യോഗത്തിൽ പങ്കെടുക്കും. തദ്ദേശ തെരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങൾ അടക്കം ചർച്ചയാകും എന്നാണ് വിവരം.