ഗാസയില്‍ വീണ്ടും വ്യോമാക്രമണം. ആക്രമണത്തില്‍ 342 പേര്‍ കൊല്ലപ്പെടുകയും 500 ലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. കൊല്ലപ്പെട്ടവരില്‍ നിരവധി സ്ത്രീകളും കുട്ടികളുമുണ്ട്. രണ്ട് മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് ഗാസ വീണ്ടും യുദ്ധഭൂമിയായി മാറിയത്. ജനുവരി 19 ന് വെടിനിര്‍ത്തല്‍ കരാര്‍ ആരംഭിച്ച ശേഷം ഗാസയില്‍ ഇസ്രയേല്‍ നടത്തുന്ന ഏറ്റവും വലിയ ആക്രമണമാണിത്.
വടക്കന്‍ ഗാസ, ഗാസ സിറ്റി, ഖാന്‍ യൂനിസ്, റാഫ എന്നിവയുള്‍പ്പെടെയുള്ള സ്ഥലങ്ങളിലാണ് സ്‌ഫോടനം ഉണ്ടായത്. അതേസമയം ബന്ദികളെ മോചിപ്പിക്കാന്‍ ഹമാസ് വിസമ്മതിച്ചതിനാലും സമാധാന നിര്‍ദേശങ്ങള്‍ നിരസിച്ചതിനാലുമാണ് ആക്രണത്തിന് ഉത്തരവിട്ടതെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ഓഫീസ് അറിയിച്ചു.