വൈദ്യുതി വിതരണ ശൃംഖലയിലുണ്ടായ തകരാറുകള്‍ കാരണം അടച്ചിട്ട ലണ്ടനിലെ ഹീത്രൂ വിമാനത്താവളം തുറന്നു. അര്‍ദ്ധരാത്രിവരെ അടച്ചിട്ടതിന് ശേഷമാണ് വിമാനത്താവളം തുറന്നത്. ലണ്ടനിലെ പ്രധാന വിമാനത്താവളമായ ഹീത്രൂ അടച്ചതോടെ അന്താരാഷ്ട്ര വ്യോമ ഗതാഗതം പ്രതിസന്ധിയിലായിരുന്നു. ഇന്ന് മുതല്‍ വിമാന സര്‍വീസുകള്‍ പൂര്‍ണമായി പുനസ്ഥാപിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.