മലപ്പുറം: ബന്ധുവീട്ടിൽ വിരുന്നിനെത്തിയ സഹോദരിമാർ വേങ്ങര കോട്ടുമല കടലുണ്ടി പുഴയിൽ സഹോദരിമാർ മുങ്ങി മരിച്ചു. വേങ്ങര വെട്ടുതോട് സ്വദേശിനി അജ്‌മല (21), സഹോദരി ബുഷ്‌റ (27) എന്നിവരാണ് മരിച്ചത്.
ബന്ധുവീട്ടിൽ വിരുന്നിനെത്തിയ ഇവർ പുഴയിൽ കുളിക്കാൻ ഇറങ്ങിയതായിരുന്നു. ഒഴുക്കില്‍ പെട്ട ഇവരെ രക്ഷപ്പെടുത്തി മലപ്പുറത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.