Share this Article
'പൂരത്തിനിടെ ഒരാള്‍ കടന്നുപിടിച്ചു'; വീഡിയോ പുറത്തുവിട്ട് വിദേശ യുവതി
വെബ് ടീം
posted on 25-04-2024
1 min read
attempt-to-insult-foreign-woman-during-thrissur-pooram

തൃശൂര്‍ പൂരത്തിനിടെ വിദേശ വനിതയെ അപമാനിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്. ഇംഗ്ലണ്ടില്‍ നിന്നുള്ള വനിതാ വ്ലോഗറെ ബലമായി ചുംബിക്കാന്‍ ശ്രമിക്കുന്നതിന്റെ ദൃശ്യമാണ് പുറത്തുവന്നത്. തനിക്കുണ്ടായ ദുരനുഭവം പങ്കുവെച്ച് വിദേശ വനിത തന്നെ വീഡിയോ നവമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തു.

പാലക്കാട് സ്വദേശിയാണ് വിദേശ വനിതയെ അപമാനിക്കാന്‍ ശ്രമിച്ചതെന്നാണ് സൂചന. നിലവിൽ പരാതികളൊന്നും ലഭിക്കാത്തതിനാൽ പൊലീസ് കേസെടുത്തിട്ടില്ല. എന്നാൽ ചില സംഘടനകൾ പൊലീസിന് പരാതി നൽകിയേക്കുമെന്ന് റിപ്പോർട്ടുകളുണ്ട്. 

വിദേശവനിതയെ അപമാനിക്കാൻ ശ്രമിച്ചയാളുടെ പേരുവിവരങ്ങൾ അടക്കം പൊലീസിന് ലഭിച്ചതായാണ് വിവരം.

നേരത്തെ ഉത്തരാഖണ്ഡിൽ വിദേശവനിതയ്ക്ക് നേരെ കടന്നാക്രമണം ഉണ്ടായപ്പോൾ ദക്ഷിണേന്ത്യയാണ് ഏറ്റവും നല്ലത്, കേരളത്തിലേക്ക് വരൂ അവിടെ സുരക്ഷിതമാണെന്ന് ചൂണ്ടിക്കാട്ടി ഈ ഇം​ഗ്ലീഷ് വ്ലോ​ഗർ നവമാധ്യമത്തിൽ വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. ഈ വ്ലോ​ഗർക്കാണ് പൂരത്തിനിടെ ദുരനുഭവം നേരിട്ടത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories