കൊച്ചി: ജസ്ന ജീവിച്ചിരിക്കുന്നതായി കരുതുന്നില്ലെന്ന് പിതാവ് ജയിംസ് ജോസഫ്. കോടതിയില്‍ നല്‍കിയ ഹര്‍ജിയിലാണ് ഇക്കാര്യം അറിയിച്ചത്. ജസ്നയുടെ തിരോധാനത്തിന് പിന്നില്‍ അജ്ഞാത സുഹൃത്തിന് പങ്കുണ്ട്. ആ സുഹൃത്ത് അന്വേഷണസംഘങ്ങള്‍ കണ്ടെത്തിയ സഹപാഠി അല്ല. ജസ്ന രഹസ്യമായി എല്ലാ വ്യാഴാഴ്ചയും പ്രാര്‍ത്ഥനയ്ക്ക് പോയിരുന്നു ജസ്‌നയെ കാണാതായതും ഒരു വ്യാഴാഴ്ചയാണ്. ആ സ്ഥലം കണ്ടെത്തിയിട്ടുണ്ട്.സിബിഐ രഹസ്യമായി അന്വേഷിക്കുമെങ്കില്‍ ഈ വിവരങ്ങള്‍ കൈമാറാന്‍ തയാറെന്നും പിതാവ്.
അന്വേഷണം അവസാനിപ്പിക്കാനുള്ള സിബിഐ റിപ്പോര്‍ട്ടിനെതിരെ നല്‍കിയ ഹര്‍ജിയിലാണ് പരാമര്‍ശം