Share this Article
image
കാസര്‍കോട്‌ കേന്ദ്ര സർവകലാശാലയിലെ വിദ്യാര്‍ഥിനി കുളിമുറിയിൽ മരിച്ച നിലയില്‍
വെബ് ടീം
posted on 02-04-2024
1 min read
central-university-of-kerala-phd-student-from-odissa-found-dead-in-hostel

കാസര്‍കോട് പെരിയയിലെ കേരള കേന്ദ്ര സര്‍വകലാശാലയിൽ വിദ്യാര്‍ഥിനി മരിച്ച നിലയില്‍. ഒഡിഷ സ്വദേശനി റുബി പട്ടേല്‍(27)നെ ആണ് നിള ഹോസ്റ്റലിലെ കുളിമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്‌.

സര്‍വകലാശാലയിലെ ഹിന്ദി- താരതമ്യ സാഹിത്യം വിഭാഗത്തിലെ ഗവേഷകയാണ് റുബി.ചൊവ്വാഴ്ച രാവിലെയാണ് മൃതദേഹം കണ്ടത്‌. 

കഴിഞ്ഞ ഫെബ്രുവരിയില്‍ എം.എഡ്.വിദ്യാര്‍ഥി യു.പി.സ്വദേശിയായ നിധീഷ് കുമാറും ഹോസ്റ്റല്‍ മുറിയില്‍ ആത്മഹത്യ ചെയ്തിരുന്നു. റുബി പട്ടേലിന്റെ മരണത്തിന്‌ പിന്നാലെ സര്‍വകലാശാലയില്‍ എസ്.എഫ്.ഐ. സമരം ആരംഭിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories