Share this Article
കാർ മരത്തിലിടിച്ച് അപകടം: ചികിത്സയിലായിരുന്ന 12കാരിയും മരിച്ചു, മരണം രണ്ടായി
വെബ് ടീം
posted on 14-04-2024
1 min read
car accident in wayanad one girl died

കൽപറ്റ: ‌ചെന്നലോട് കാർ മരത്തിലിടിച്ച് മറിഞ്ഞുണ്ടായ അപകടത്തിൽ മരണം രണ്ടായി. അപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാർഥി ഫിൽസ (12) ആണ് ഇന്നു മരിച്ചത്. ഇന്നലെ മരിച്ച കൊളപ്പുറം ഗവ.ഹൈസ്കൂൾ അധ്യാപകൻ കെ.ടി. ഗുൽസാറിന്റെ സഹോദരന്റെ മകളാണ് ഫിൽസ.

ശനിയാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ ചെന്നലോട് ഗവ.യുപി സ്കൂളിന് സമീപത്താണ് അപകടം നടന്നത്. ബാണാസുര സാഗർ ഡാം സന്ദർശിച്ചശേഷം മടങ്ങുകയായിരുന്ന സംഘം സഞ്ചരിച്ച കാർ അപകടത്തിൽപ്പെടുകയായിരുന്നു. നാലുപേർ ചികിത്സയിൽ തുടരുകയാണ്. 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories