കൊച്ചി: പുഴയില്‍ യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തി. ഊരമന മനയ്ക്കാപ്പിള്ളില്‍ കുര്യാക്കോസിന്റേയും സാലിയുടേയും മകള്‍ മെറിന്‍ കുര്യാക്കോസ് (24) ആണ് മരിച്ചത്. വെള്ളിയാഴ്ച വൈകീട്ട് ഏഴോടെയാണ് രാമമംഗലം ഊരമന കോമയില്‍ കടവിന് സമീപമാണ് സംഭവം. വീട്ടില്‍ വളര്‍ത്തുന്ന ആടുമായി പുഴയോരത്തേക്ക് പോയതായിരുന്നു.
ആട് തിരിച്ചെത്തിയിട്ടും മെറിനെ കാണാതെവന്നപ്പോള്‍ വീട്ടുകാരും അയല്‍ക്കാരും ചേര്‍ന്ന് തിരച്ചില്‍ നടത്തുകയായിരുന്നു.പുഴയിറമ്പില്‍ ചെരിപ്പുകള്‍ കണ്ടെത്തി. സംശയം തോന്നിയതിനെത്തുടര്‍ന്ന് പുഴയില്‍ തിരച്ചില്‍ നടത്തുകയായിരുന്നു.
ഉടന്‍ കോലഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചുവെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു. മൂവാറ്റുപുഴ ഡെന്റ് കെയറിലെ ജോലിക്കാരിയായിരുന്നു. സഹോദരന്‍ ബേസില്‍ കുര്യാക്കോസ് (ബി.സി.എ. വിദ്യാര്‍ഥി).