കോഴിക്കോട്: ചുള്ളിക്കാപറമ്പ് പന്നിക്കോട് റോഡിൽ പൊലുകുന്നത്ത് വച്ചുണ്ടായ വാഹനാപകടത്തിൽ യുവതി മരിച്ചു. തെനെങ്ങാപറമ്പ് കോഴിപ്പറമ്പിൽ മുസാഫറിന്റെ ഭാര്യ ഫർസാന (28) ആണ് മരിച്ചത്. ഇരുവരും സഞ്ചരിച്ച സ്കൂട്ടർ കാറുമായി കൂട്ടിയിടിക്കുകയായിരുന്നു.അപകടത്തിൽ ഫർസാന റോഡിലേക്ക് തെറിച്ചുവീണു.
മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജിൽ. പോസ്റ്റ്മോർട്ടം നടപടികൾക്കു ശേഷം മൃതദേഹം വീട്ടുകാർക്ക് വിട്ടുനൽകും.